ചെറുവത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

ചെറുവത്തൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ശ്രീമ നിവാസില്‍ കെ.കിരണ്‍രാജിനെയാണ്(17)ഇന്ന്ഉച്ചക്ക് 12 ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

വിമുക്തഭടന്‍ രാജന്റെയും നീലേശ്വരം താലൂക്ക് ആശുപത്രി സ്റ്റാഫ് നേഴ്‌സ് മയൂരിയുടെയും മകനാണ്.

സഹോദരി: കാശ്മീര.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ശേഷം ചെറുവത്തൂര്‍ വെങ്ങാട് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

പിലിക്കോട് സി.കൃഷ്ണന്‍നായര്‍ സ്മാരക ഗവ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിയാണ് കിരണ്‍രാജ്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.