ബാറില്‍ സംഘട്ടനം-യുവാവിനെ മര്‍ദ്ദിച്ചതിന് 2-പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ബാറില്‍ സംഘട്ടനം, യുവാവിന് പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്.

അള്ളാംകുളം റേഷന്‍ ഷോപ്പിന് സമീപത്തെ കുട്ടുക്കന്‍ വീട്ടില്‍ കെ.മുഹമ്മദ് നിയാസിനാണ്(40) പരിക്കേറ്റത്.

മെയ്-4 ന് രാത്രി 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കാക്കാത്തോട്ടിലെ റാസിക് എന്ന തവള റാസിക്ക്, മദ്രസക്ക് സമീപത്തെ ഇര്‍ഷാദ് എന്ന ഇര്‍ഷി എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത്.

ബാറില്‍ വെച്ച് പ്രതികള്‍ നിയാസിന്റെ ഉമ്മയേയും ഉപ്പയേയും ചീത്തവിളിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് കൈകൊണ്ട് മുഖത്തടിക്കുകയും ബാറിലെ കസേര ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.