അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി.

കമ്പല്ലൂര്‍: മദ്യപാനം സംബന്ധിച്ച തര്‍ക്കത്തില്‍ അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി.

കമ്പല്ലൂരിലെ കൂലേരി വീട്ടില്‍ പ്രദീപിനാണ്(45)വെട്ടേറ്റത്.

ഇന്നലെ രാത്രി 9.30 നാണ് സംഭവം.

വീട്ടില്‍വെച്ച് സഹോദരന്‍ പ്രശാന്താണ്(43)പ്രദീപിനെ വെട്ടിയത്.

ഇരുവരും തമ്മില്‍ മദ്യത്തെചൊല്ലി തര്‍ക്കിക്കുകയും അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് പിറകില്‍ വെട്ടുകയുമായിരുന്നു.

അമ്മ നാരായണിയാണ് ഇടക്കുകയറി രണ്ടാമത്തെ വെട്ട് തടഞ്ഞ് മകനെ രക്ഷപ്പെടുത്തിയത്.

പ്രദീപ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

അനുജന്‍ പ്രശാന്തിന്റെ പേരില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.