സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.
കണ്ണൂര്‍: ജൂലായ് 4, 5, 6 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കഥ, കവിത, ലേഖനം രചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.രചനകള്‍ കിട്ടേണ്ട അവസാന തീയതി ജൂണ്‍ 25.


* രചനകള്‍ മൗലികമായിരിക്കണം.
* വിവര്‍ത്തനങ്ങള്‍ സ്വീകാര്യമല്ല.
* മത്സരത്തില്‍ ഓരോ വിഭാഗത്തിലും ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയക്കാവൂ. ഒരാള്‍ക്ക് മൂന്നു വിഭാഗത്തിലും മത്സരിക്കാം.
* മത്സരത്തില്‍ പ്രായപരിധി ഇല്ല
* ലേഖനം വിഷയം മാനവികത.
* കഥ കവിത വിഷയം ഇല്ല.
* രചയിതാവിന്റെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റൊരു കടലാസില്‍ എഴുതി രചനയോടൊപ്പം പിന് ചെയ്യണം.
* സ്വന്തം കൈപ്പടയില്‍ എഴുതിയതോ/ ടൈപ്പ് ചെയ്തതോ ആയ രചനയുടെ നാല് കോപ്പികള്‍ വീതം താഴെ കാണുന്ന മേല്‍വിലാസത്തില്‍ 2025 ജൂണ്‍ 25 നുള്ളില്‍ തപാലില്‍ അയക്കുക.
വിജയന് നണിയൂര്‍
എന്‍ ഇ ബാലറാം സ്മാരകം
രാജീവ് ഗാന്ധി റോഡ്
കണ്ണൂര്‍.പിന്-670001
ഫോണ്‍- 95 62 26 53 37, 62 38 68 55 56.
