പന്നിയൂരില്‍ പാചകഗ്യാസ് റഗുലേറ്റര്‍ പൊട്ടിത്തെറിച്ചു- ഒരാള്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടുകാരന് പരിക്കേറ്റു.

ശനിയാഴ്ച്ച രാത്രി പത്തിന് പന്നിയൂര്‍ ചെറുകരയിലെ വെള്ളുവളപ്പില്‍ രാഘവന്റെ വീട്ടിലെ സിലിണ്ടറാണ് ചോര്‍ന്നത്.

ഗ്യാസ് ചോര്‍ച്ച ഓഫാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റഗുലേറ്ററിന്റെ മുകള്‍ഭാഗം പൊട്ടിത്തെറിച്ച് രാജേഷ് എന്നയാള്‍ക്ക് നെറ്റിയില്‍ മുറിവേറ്റത്.

തളിപ്പറമ്പില്‍ നിന്ന് ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ലീക്ക് തടഞ്ഞ് സിലിണ്ടര്‍ സുരക്ഷിതമാക്കി.

റഗുലേറ്ററിലെ സെഫ്റ്റി വാള്‍വ് അടഞ്ഞത് ശ്രദ്ധയില്‍പ്പെടാതെ രാവിലെ ഉപയോഗിച്ച് കൊണ്ടിരിക്കന്ന സിലിണ്ടറിനാണ് പ്രശ്‌നമെന്ന് കരുതി വീട്ടില്‍ കരുതിയ പുതിയ സിലിണ്ടര്‍ മാറ്റിയപ്പോഴാണ് ചോര്‍ച്ച വീണ്ടും ആരംഭിക്കുകയും റഗുലേറ്ററിന്റെ മേല്‍ഭാഗം പൊട്ടിത്തെറിക്കുകയും ചെയ്തത്.

രാജേഷിന് ആശുപത്രിയില്‍ ചികില്‍സ നല്‍കി.

അഗ്നിശമനസേനാംഗങ്ങളായ പി.നിമേഷ്, സി.സിനീഷ്
കെ.സരിന്‍സത്യന്‍, കെ.വി. മഹേഷ്, വൈശാഖ് പ്രകാശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.