തളിപ്പറമ്പില്‍ അഞ്ചംഗ ചീട്ടുകളിസംഘം പിടിയില്‍

തളിപ്പറമ്പ്: ചീട്ടുകളി സംഘം പോലീസ് പിടിയില്‍.

കീഴാറ്റൂര്‍ ഷംസ് ലോഡ്ജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടിയത്.

പുളിമ്പറമ്പ് കരിപ്പൂല്‍ ഓല്‍നിടിയന്‍ വീട്ടില്‍ ഒ.ജെ.ജിനീഷ്(40)ചെറുകുന്ന് കൊവ്വപ്പുറത്തെ മുക്കണ്ണന്‍ വീട്ടില്‍ ഷംസുദ്ദീന്‍(66), പുളിമ്പറമ്പ് കരിപ്പൂലിലെ അളോക്കര വീട്ടില്‍ ജിജോ(38), പശ്ചിമബംഗാള്‍ ദാദ്പൂരിലെ ഖാദര്‍ ഷേക്ക്(38), ജയ്പാല്‍ഗുരിയിലെ ബിശ്വജിത്ത് ബര്‍മ്മന്‍(36) എന്നിവരെയാണ് പിടികൂടിയത്.

16,300 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയത്.

ഗ്രേഡ് എ.എസ്.ഐ മാരായ മുഹമ്മദാലി, ഷറഫുദ്ദീന്‍, ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒമാരായ പ്രജീഷ്, ജിപിന്‍ എന്നിവരും ഇവരെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.