മധ്യവയസ്‌ക്കയെ അടുക്കളയില്‍ കയറി മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു.

ആന്തൂര്‍ വേങ്ങല്‍പറമ്പിലെ ശിഖയുടെ പേരിലാണ് കേസ്.

വേങ്ങേല്‍പറമ്പ് കണ്ടന്‍ വീട്ടില്‍ ശാന്തകുമാരിയുടെ പേരിലാണ് കേസ്.

19 ന് വൈകുന്നേരം 3 മണിക്ക് ശാന്തകുമാരിയുടെ സഹോദരന്റെ വീട്ടില്‍ വെച്ചാണ് ശിഖ മുഖത്തടിക്കുകയും കത്തികാട്ടി കാലിന്റെ മുട്ട് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.