തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍-29 ന്-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ പ്രമുഖ ദേവീക്ഷേത്രമായ തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍ 29 ഞായറാഴ്ച കാലത്ത് 8.30 മുതല്‍ നടക്കും.

പ്രഗല്‍ഭ ജ്യോതിഷി നെടുമന ഗണപതി നമ്പൂതിരി താംബൂല പ്രശ്‌നത്തിന് കാര്‍മികത്വം വഹിക്കും.

ക്ഷേത്രത്തിലെക്കെത്തുന്ന ഭക്തരുടെ സാന്നിധ്യം പരാശക്തിയുടെ ചൈതന്യത്തെ ഏറെ വര്‍ധിപ്പിച്ചതായി കാണാന്‍ കഴിയും.

നിലവില്‍ പുറം നാടുകളില്‍ നിന്ന് പോലും ഭക്തജനങ്ങള്‍ ഈ ക്ഷേത്രസന്നിധിയിലേക്ക് വന്നു ചേരുന്നുണ്ട്.

അതോടൊപ്പം ഈ സന്നിധിയില്‍ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്തിയും ശാന്തിയും സമാധാനവും ആ അമ്മ പ്രദാനം ചെയ്യുന്നുമുണ്ട്.

ക്ഷേത്രത്തിന്റെയും ക്ഷേത്ര വിശ്വാസികളെയും ഉന്നതിയിലേക്ക് നയിക്കുന്ന കാര്യങ്ങളില്‍ എന്തു തീരുമാനമെടുക്കണം എന്നുള്ളതിനെ കുറിച്ച് ചര്‍ച്ച നടത്തി അതില്‍ ഉരുത്തിരിഞ്ഞു വന്നത് പ്രകാരമാണ് ക്ഷേത്ര സന്നിധിയില്‍ വെച്ച് താബൂല പ്രശ്‌നം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.