കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു.

തളിപ്പറമ്പ്: വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി മരിച്ചു.

ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍.ശ്രീവിദ്യയാണ്(39)മരിച്ചത്.

പരേതനായ പരേതനായ സി കെ. ജനാര്‍ദ്ദനന്റെയും ടി.എന്‍.കമലാക്ഷിയുടേയും മകളാണ്.

സഹോദരന്‍: ഗോപകുമാര്‍.

ശവസംസ്‌ക്കാരം നാളെ (25.6.25 ന് ബുധനാഴ്ച) വൈകുന്നേരം 5.30 ന് മടയിച്ചാല്‍ ശ്മശാനത്തില്‍.

23 ന് രാത്രി 8.30 നാണ് ശ്രീവിദ്യയെ താമസിച്ചുവരുന്ന വീടിന്റെ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.