മാത്രാടന്‍ കുഞ്ഞിക്കണ്ണന് നാടിന്റെ ആദരവ്.

പിലാത്തറ: അര നൂറ്റാണ്ടിലേറെക്കാലമായി സാമൂഹ്യ-രാഷ്ട്രീയ രംഗത്തും നിലവില്‍ ചെറുതാഴം പഞ്ചായത്ത് അംഗമെന്ന നിലയിലും പൊതുരംഗത്ത് സക്രിയ സാന്നിധ്യമായ മാത്രാടന്‍ കുഞ്ഞിക്കണ്ണന് ജന്മനാടിന്റെ ആദരം.

നരീക്കാംവള്ളി മേഖലകളില്‍ സി പി എം, കര്‍ഷക തൊഴിലാളി യൂനിയന്‍, ചെങ്കല്‍ തൊഴിലാളി യൂനിയന്‍, ഭാവന തീയറേറഴ്‌സ്, സഹകരണ കണ്‍സ്യൂമര്‍ സ്റ്റോര്‍ തുടങ്ങി വിവിധ സംഘടനകളുടെ സംഘാടനത്തില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അറത്തില്‍ സൗഹൃദ വേദി ഒരുക്കിയ ചടങ്ങ് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ. പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പി. ഭരതന്‍ ഉപഹാരം നല്‍കി.

കെ.സി.തമ്പാന്‍ പൊന്നാട അണിയിച്ചു.

എം.വി.രാജീവന്‍ മുഖ്യ പ്രഭാഷണം നടത്തി.

പിലാത്തറ പ്രസ്‌ക്ലബ്ബ് സെക്രട്ടെറി ഒ.കെ.നാരായണന്‍ നമ്പൂതിരി, പി.പി.ചന്ദ്രന്‍, മാത്രാടന്‍ കമലാക്ഷന്‍, മാങ്കുളം വിഷ്ണു, പി.എസ്.മായ, കെ.വി.ഓമന, ടി.വി. ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.