മദ്യപിച്ച് ഇന്‍സ്പെക്ടറെയും പോലീസുകാരെയും ആക്രമിച്ച പ്രതി അറസ്റ്റില്‍
എന്നെ അറസ്റ്റ് ചെയ്യാനും എന്റെ വാഹനം കസ്റ്റഡിയിലെടുക്കാനും വെള്ളരിക്കുണ്ട് പോലീസിലാരും വളര്‍ന്നിട്ടില്ല, അതിന് മുതില്ന്നാല് അനുഭവം വേറെയായിരിക്കും.
അര്ജുന് തിലക്
വെള്ളരിക്കുണ്ട്: മദ്യലഹരിയില്‍ കാറോടിച്ച് അപകടത്തില്‍ പെട്ട യുവാവിനെ രക്ഷിക്കാനെത്തിയ പോലീസ് ഇന്‍സ്പെക്ടറേയും പോലീസുകാരെയും അക്രമിച്ച യുവാവ് അറസറ്റില്‍.

ബളാല്‍ കാറളം മങ്കയത്തെ നടുത്തൊടിയില്‍ വീട്ടില്‍ തിലകന്റെ മകന് അര്ജുന് തിലക്(30)നെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസറ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ 1.10 നായിരുന്നു സംഭവം.
മങ്കയത്ത് റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ കാറോടിച്ചയാള്‍ പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്ന് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ ടി.മധു അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഇന്‍സ്പെക്ടര്‍ കെ.പി.സതീഷിനെയും(43) ഡ്രൈവര്‍ സി.പി.ഒ രഞ്ജിത്ത് രാജീവിനേയുമാണ്ആക്രമിച്ചത്.
ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ പുറത്തിറങ്ങിയ ഇയാള്‍ കാറിന്റെ താക്കോല്‍ ഉപയോഗിച്ച് പോലീസിനെ ആക്രമിക്കുകയായിരുന്നു.
ഗ്രേഡ് എസ്.ഐ മധു, സീനിയര്‍ സി.പി.ഒ സുരേഷ് എന്നിവര്‍ക്കും പരിക്കേറ്റു. താക്കോല്‍ കൊണ്ടുള്ള ആക്രകമത്തില്‍ ഇന്‍സ്പെക്ടറുടെ ഇടതുകൈയുടെ നടുവിരലിന് പരിക്കേറ്റു.
രഞ്ജിത്ത് രാജീവന്റെ വയറിന് ചവട്ടി പരിക്കേല്‍പ്പിച്ച പ്രതി യൂണിഫോം ബട്ടണുകള്‍ വലിച്ചുപൊട്ടിക്കുകയും നെയിം പ്ലേറ്റ് നശിപ്പിക്കുകയും ചെയ്തു.
പോലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും പരിക്കേറ്റ ഇന്‍സ്പെക്ടര്‍ക്കും പോലീസുകാര്‍ക്കും ചികില്‍സ നല്‍കുകയും ചെയ്തു.
