കാഞ്ഞിലേരി സ്വദേശിയായ യുവാവ് ആലക്കോട് തൂങ്ങിമരിച്ചു.
ആലക്കോട്: കാഞ്ഞിലേരി സ്വദേശിയായ യുവാവ് ആലക്കോട് തൂങ്ങിമരിച്ചു.

കാഞ്ഞിലേരി ശിവപുരത്തെ ശ്രീരാഗം വീട്ടില്‍ പി.കെ.ശ്രീധരന്‍-ചന്ദ്രിക ദമ്പതികളുടെ മകന്‍ പി.കെ.നിനില്‍(34)നെയാണ് ഇന്നലെ
രാത്രി 10.15 ന് ആലക്കോട് പഞ്ചായത്ത് ഓഫീസിന് പിറകിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ റൂമില്‍ ജനലില്‍ ലുങ്കി ഉപയോഗിച്ച് തൂങ്ങിമരിച്ച
നിലയില്‍ കണ്ടത്.
ഭാര്യ: ജിന്‍ഷ. സഹോദരന്‍: ശ്രീരാഗ്. ആലക്കോട് ടൗണില്‍ ഓപ്റ്റിക്കല്‍ കേബിള്‍ ജോലി ചെയ്തുവരികയായിരുന്നു.
