എക്സൈസ് ഇൻസ്പെക്ടറെ അക്രമിച്ച് പരിക്കേൽപ്പിച്ച നാലുപേർക്കെതിരെ കേസ്.

ആലക്കോട്: ഫർലോങ്കരയിലെ വൻ വ്യാജവാറ്റു കേന്ദ്രത്തിലെത്തി പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിന് നേരെ ആക്രമം.

എക്സൈസ ഇൻസ്പെക്ടറെ അക്രമിച്ച് പരിക്കേൽപ്പിച്ച നാലുപേർക്കെതിരെ കേസ്.

ഇന്നലെ വൈകുന്നേരം 3.35 നാണ് സംഭവം.

ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്.നസീബിൻ്റെ നേതൃത്വത്തിൽ വെള്ളാട് നടുവിൽ ഫർലോങ്ങര അംബേദ്കർ നഗറിൽ വെച്ച് 3.5 ലിറ്റർ ചാരായം,

10 ലിറ്റർ വാഷ് എന്നിവ കെ.എൽ 7 ബി.എക്സ് 3389 ഹ്യൂണ്ടായി ഇയോൺ കാറിൽ സൂക്ഷിച്ച് വെച്ചതിന് പുലിക്കിരി വീട്ടിൽ നാരായണൻ്റെ മകൻ പി.ബിജേഷ് പി ( 40)എന്നയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകവെ മനു, സേതു, സി.കെ. രഞ്ജിത്ത്, മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം വരുന്ന സംഘം എക്സൈസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.

ഒന്നാം പ്രതി മനുവിൻ്റെ കല്ല് കൊണ്ടുള്ള ആക്രമത്തിൽ ഇൻസ്പെക്ടർ സി.എച്ച്.നസീബിൻ്റെ (32) കാലിൽ പരിക്കേറ്റു.

പരിക്കേറ്റ ഇദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സ നൽകി. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.അഹമ്മദ് , വി.വി.ബിജു, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് സി.പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ധനേഷ് , വി.ശ്രീജിത്ത് , കെ.പി.പ്രിജിൽ കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ എം. മുനീറ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

ശ്രീകണ്ഠപുരം അഡൂർ സ്വദേശിയാണ് പരിക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ നസീബ്.