ചൊക്ലി സ്വദേശി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.

പയ്യന്നൂര്‍: ചൊക്ലി സ്വദേശി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.

ചൊക്ലി നിടുമ്പ്രത്തെ സുഗേഹം വീട്ടില്‍ എം.കെ.റോഷിത്ത്(44)ആണ് മരിച്ചത്.

26 ന് രാത്രി എട്ടോടെയാണ് ഇയാള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

നിടുമ്പ്രത്തെ പരേതനായ കൂനേന്റെവിട കരായി ഗംഗാധരന്റെയും വസന്തയുടെയും മകനാണ്.

സഹോദരങ്ങള്‍:റീഷ, റെനീഷ.

സഹോദരി ഭര്‍ത്താക്കന്മാര്‍ അജിത്ത് (പോണ്ടിച്ചേരി ഹോട്ടല്‍ ) ഷിബിന്‍ (വടകര, വിദേശം).

ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍