രണ്ട് മക്കളുമായി അമ്മ കിണറില്‍ ചാടി-ഒരു കുട്ടിയുടെ നില ഗുരുതരം
ചെറുതാഴം: ശ്രീസ്ഥയില്‍ മാതാവ് രണ്ട് കുട്ടികളുമായി കിണറില്‍ ചാടി.

ശ്രീസ്ഥയിലെ ധനഞ്ജയയാണ് തന്റെ രണ്ടു കുട്ടികളുമായി കിണറില്‍ ചാടിയത്.
ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
ചെറുതാഴം ശ്രീസ്ഥയിലെ മാതാവായ ധനഞ്ജയാണ് ധ്യാന്‍ കൃഷ്ണ, ദേവിക എന്നീ രണ്ടു കുട്ടികളുമായി കിണറില്‍ ചാടിയത്.
ശ്രീസ്ഥയിലെ ഭര്‍ത്താവിന്റെ വീടിന്റെ സമീപത്തെ കിണറിലേക്കാണ് ചാടിയത്.
കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയും കുട്ടികളും കിണറില്‍ ചാടിയതായി മനസിലായത്.
തുടര്‍ന്ന് പരിയാരം പോലീസിലും പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചു.
വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് കുട്ടികളെയും യുവതിയേയും കിണറില്‍ നിന്നും പുറത്തെടുത്തത്.
ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
