വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി.

തളിപ്പറമ്പ്: വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി.

സിപിഐ (എം)വെള്ളാവ് ഈസ്റ്റ് ബ്രാഞ്ച് മെമ്പറാണ്.

1974 ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.

അഭിവക്ത വെള്ളാവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്, കുറ്റ്യേരി സര്‍വ്വീസ് സഹകരണ ബാങ്ക്, ക്ഷീര സഹകരണ സംഘം ഡയരക്ടര്‍, വെള്ളാവ് വായനശാലയുടെ സ്ഥാപകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അടിയന്തിരാവസ്ഥ കാലത്ത് എതിരാളികള്‍ വായനശാല അക്രമിച്ചപ്പോള്‍ ചെറുത്തു നിന്ന വരില്‍ പ്രധാനിയാണ്.

തട്ടുമ്മല്‍ സംഘചേതന ക്ലബ് രൂപീകരിക്കുവാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി പാര്‍ട്ടിയുടെ ആദരവ് ഏറ്റു വാങ്ങിയിരുന്നു.

ഭാര്യ: നളിനി.

മക്കള്‍: മനോജ്കുമാര്‍(ഗള്‍ഫ്), മഹേഷ്(എറണാകുളം), മിനി.

മരുമക്കള്‍:വിനീത(ചെറുകുന്ന്), ഗണേശന്‍(മോറാഴ), ബിജി(വെള്ളോറ).

സഹോദരങ്ങള്‍: ദേവി, ജയദേവന്‍, പരേതനായ കൃഷ്ണന്‍.

ശവസംസ്‌കാരം നാളെ ഞായറാഴ്ച രാവിലെ 11 മണിക്ക് വെള്ളാവില്‍