എസ് എഫ് ഐ നേതാവിന് നേരെ അക്രമം നാല് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

പരിയാരം എസ് എഫ് ഐ നേതാവിന് നേരെ അക്രമം, നാല് എം.എസ്.എഫുകാര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥിയുമായ ടി.സി.തേജസിന്(20)നേരേയാണ് ആക്രമം ഉണ്ടായത്.

ഓണപ്പറമ്പിലെ അഷ്‌ക്കര്‍, കൊവ്വപ്പുറത്തെ അഷ്‌വീര്‍, ചന്തപ്പുരയിലെ ബിന്‍ഷാദ്, തസ്‌നിം അടിപ്പാലം എന്നിവര്‍ക്കെതിരെയാണ് കേസ്.

തിങ്കളാഴ്ച്ച രാത്രി പത്തരയോടെ ഏഴോം മേലതിയടം റോഡില്‍ കെ.എല്‍-60-ഇ-0332 ബൈക്കില്‍ യാത്ര ചെയ്യവെ ഇടുപ്പ്ച്ചാല്‍ എന്ന സ്ഥലത്ത് തടഞ്ഞുനിര്‍ത്തി തേജസിനെ ഹെല്‍മെറ്റ്കൊണ്ട് മര്‍ദ്ദിക്കുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു.

കൈക്ക് ഉള്‍പ്പെടെ പരിക്കേറ്റ തേജസിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയില്‍ കഴിയുന്ന തേജസിനെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ്, കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കെ പത്മനാഭന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

എസ്എഫ്‌ഐ മാടായി ഏരിയ സെക്രട്ടറി ടിപി ആദര്‍ശ്, ഏരിയ പ്രസിഡന്റ് പി.വി.ശ്യാംനാഥ് എന്നിവരും കൂടെയുണ്ടായിരുന്നു.