പരിയാരം: മധ്യവയസ്ക്കയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.
ചെറുതാഴം കാറാട്ടെ അണലക്കാട്ടില്ലത്ത് വിഷ്ണു നമ്പൂതിരിയുടെ ഭാര്യ ടി. രാധാമണി(53) നെയാണ് കാണാതായത്.
ആഗസ്റ്റ് 12 ന് രാവിലെ 8.45 ന് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ രാധാമണി തിരികെ വന്നില്ലെന്നാണ് പരാതി.