പോലീസിനെ കണ്ടപ്പോള്‍ മണല്‍ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു
തളിപ്പറമ്പ്: പോലീസിനെ കണ്ടപ്പോള്‍ മണല്‍ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു, ഉപേക്ഷിച്ച മിനിലോറി പോലീസ്‌കസ്റ്റഡിയിലെടുത്തു.

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ കെ.വി.സതീശന്‍, ഡ്രൈവര്‍ സി.പി.ഒ നവാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 12,.25 നാണ് പറശിനിക്കടവ് അമ്മയുംകുഞ്ഞും ആശുപത്രിക്ക്
സമീപംവെച്ച് മിനിലോറി പിടികൂടിയത്.
പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ കെ.എല്‍-18 ഡി-0206 നമ്പര്‍ വണ്ടി കൂറച്ച് മുന്നിലായി നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു
. പറശിനിക്കടവ് ഭാഗത്തുനിന്നും ധര്‍മ്മശാല ഭാഗത്തേക്ക് വരികയായിരുന്നു മിനിലോറി.
