മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു

മട്ടന്നൂര്‍: മട്ടന്നൂര്‍ പ്രസ് ഫോറം അംഗങ്ങള്‍ക്ക് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു.

പ്രസ്‌ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി. അനില്‍കുമാറിന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഏരിയാ മാനേജര്‍ റോഹന്‍ റോയ് കാര്‍ഡ് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രസ് ഫോറം സിക്രട്ടറി ജിജേഷ് ചാവശ്ശേരി അധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ. സജി ജേക്കബ്, കെ.കെ.ഉസ്മാന്‍ പി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.