കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം, മൂന്നുപേര്‍ക്കെതിരെ കേസ്.
ചന്തേര: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

വലിയപറമ്പ് മാവിലാകടപ്പുറം ടി.കെ.സി വീട്ടില്‍ പി.അഷറഫിന്റെ മകള്‍ ടി.കെ.സി.അമീനയുടെ പരാതിയിലാണ് കേസ്.
ഭര്‍ത്താവ് അബ്ദുള്റഹീസ്, ബന്ധുക്കളായ സാറു, ഫാസില എന്നിവരുടെ പേരിലാണ് കേസെടുത്തത്.
2013 മാര്‍ച്ച് 17 ന് വിവാഹിതരായ ഇരുവരും ഭര്‍തൃവീട്ടില്‍ താമസിച്ചുവരവെയാണ് പീഢനം.
