ലാഭം തരാം, വീടുവാങ്ങിത്തരാം-മോഹവലയില്‍ കുടുങ്ങി വിജയകുമാരിക്ക് 9 ലക്ഷം നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: സ്വന്തമായി ജ്വല്ലറിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്ത യുവതിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

മൊറാഴ മുതുവാനിയിലെ കാനൂല്‍ ജൂബിലി മെമ്മോറിയല്‍ എല്‍.പി.സ്‌ക്കൂളിന് സമീപത്തെ വിജയഭവനില്‍ എം.വിജയകുമാരിയാണ്(70)തട്ടിപ്പിന് ഇരയായത്.

ഷമീമ എന്ന ജാസ്മിന്റെ പേരിലാണ് കേസ്.

വിജയകുമാരിയോട് തനിക്ക് സ്വന്തമായി ജ്വല്ലറിയുണ്ടെന്നും പണം നിക്ഷേപിച്ചാല്‍ നല്ല വരുമാനം ലഭിക്കുമെന്നും , പുതിയ വീട് വാങ്ങി നല്‍കാമെന്നും വിശ്വസിപ്പിച്ച് 2024 ഡിസംബര്‍ 12 ന് നേരിട്ട് പണമായി രണ്ട് ലക്ഷം രൂപയും ഡിസംബര്‍ 16 ന് വിജയകുമാരിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഷമീമയുടെ അക്കൗണ്ടിലേക്ക് ഏഴ് ലക്ഷം രൂപയും നിക്ഷേപിച്ചു നല്‍കി.

എന്നാല്‍ വീട് വാങ്ങിക്കൊടുക്കുകയോ നിക്ഷേപിച്ച പണം തരിച്ച് നല്‍കുരയോ ചെയ്യാതെ വഞ്ചന നടത്തിയെന്നാണ് പരാതി.

ഇത്തരത്തില്‍ നിരവധിപേര്‍ ഷമീമയുടെ തട്ടിപ്പിന് ഇരയായതായും പരാതിയുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.