ശ്രീ കുബേര ഗണപതി ക്ഷേത്ര പുനരുദ്ധാരണവും പുനഃപ്രതിഷ്ഠയും നാളെ

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ, അരവത്ത് ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കുബേര ഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം 2025 സെപ്റ്റംബര്‍ 20-ാം തീയതി ശനിയാഴ്ച രാവിലെ 6 മണി മുതല്‍ നടക്കും.

കര്‍മ്മങ്ങള്‍ക്ക് പ്രശസ്ത വേദപണ്ഡിതന്‍ ശ്രീ വെങ്കിട്ടാചലം നോചൂര്‍ കൃഷ്ണ ശാസ്ത്രികള്‍ നേത്യത്വം വഹിക്കും.

ഈ ദേവസ്ഥാനം 1973 മാര്‍ച്ച് 6-ന് തളിപ്പറമ്പിന്റെ രാജശില്പിയെന്നും ”അന്നദാനപ്രഭു” എന്നും ആദരപൂര്‍വ്വം അറിയപ്പെടുന്ന മഹാത്മാവ് പി.നീലകണ്ഠ അയ്യര്‍ സ്വയം പ്രതിഷ്ഠ ചെയ്തതാണ്.

സ്ഥാപിതകാലം മുതല്‍ ഇന്നുവരെ സന്നിധിയിലെ എല്ലാ പൂജകളും തളിപ്പറമ്പ് അയ്യര്‍ കുടുംബം അതിയായ സമര്‍പ്പണത്തോടെ അനുഷ്ഠിച്ചു വരുന്നു.

പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍, വിജയ് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് ബ്രാഹ്മണ സമൂഹ മഠം എല്ലാ ഭക്തജനങ്ങളെയും ഈ മഹത്തായ പുനഃപ്രതിഷ്ഠാ മഹോത്സവത്തില്‍ സഹപങ്കാളികളാകുവാന്‍ ആദരപൂര്‍വ്വം ക്ഷണിക്കുന്നു.