പി.കെ.ശ്രീമതിടീച്ചറുടെ ഭര്‍ത്താവ് ഇ.ദാമോദരന്‍ മാസ്റ്റര്‍(83) നിര്യാതനായി.
പരിയാരം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍(83) നിര്യാതനായി.

മാടായി ഗവ ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവര്‍ത്തകനും ആയിരുന്നു.
പി.കെ.സുധീര്‍ ഏക മകനാണ്.
മരുമകള്‍: ധന്യ സുധീര്‍.
മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ ഇ. നാരായണന്‍ മാസ്റ്റര്‍, റിട്ടയര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ. ബാലന്‍ നമ്പ്യാര്‍ എന്നീവര്‍ സഹോദരങ്ങളാണ്.
പൊതു ദര്‍ദനം ഇന്ന് രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍.
