ഡോ.ആനക്കൈ ബാലകൃഷ്ണനെ കെ.സി.സി.പിഎല്‍ തൊഴിലാളികളും ജീവനക്കാരും ആദരിച്ചു.

നീലേശ്വരം: മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് ലഭിച്ച കെ.സി.സി.പിഎല്‍ മാനേജിംഗ് ഡയരക്ടറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.ആനക്കൈ ബാലകൃഷ്ണനെ കെ.സി.സി.പിഎല്‍ തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് ആദരിച്ചു.

കരിന്തളം പെട്രോള്‍ പമ്പ് ഉദ്ഘാടന സമ്മേളനത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ ഉപഹാരം നല്‍കി.

കെ.സി.സി.പി.എല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

തൊഴിലാളി സംഘടനാനേതാക്കളായ ഐ. വി.ശിവരാമന്‍, വി.വി ശശീന്ദ്രന്‍, എ.മാധവന്‍, കെ.മോഹനന്‍, കെ.വി.രാജേഷ് ബാബു, വി.തങ്കരാജന്‍, വി.കെ. രാജീവന്‍, യു.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.