ക്വാറി ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് പ്രതിഷേധാര്‍ഹം-രമേശന്‍ ചെങ്ങുനി.

കണ്ണൂര്‍: ക്വാറി-കഷര്‍ ഉത്പനങ്ങളുടെ വില വര്‍ദ്ധനവ് പ്രതിക്ഷേധാര്‍ഹമെന്ന് ബിജെപി ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി.

ഒക്ടോബര്‍ ഒന്ന് മുതല്‍ വീണ്ടും മുന്ന് രൂപ വര്‍ദ്ധിപ്പിച്ച ക്രഷര്‍ ഉടമകള്‍ 2024 ഒക്ടോബര്‍ മുതല്‍ ഈ മാസംവരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ 15 രൂപയുടെ വര്‍ദ്ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്.

ക്വാറി ഉത്പന്നങ്ങള്‍ കിട്ടുന്നില്ലെന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ച് ക്രഷര്‍ സ്ഥാപനങ്ങളില്‍ നിലവില്‍ സ്റ്റേക്കുള്ളവക്ക് പോലും വര്‍ദ്ധിപ്പിച്ച് നിര്‍മ്മാണമേഖല ആകെ സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് കണ്ണൂര്‍ ജില്ല പോകുന്നത്.

അടിയന്തിരമായി ജില്ല ഭരണകൂടം ഇടപ്പെട്ട് വില വര്‍ദ്ധനവ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രക്ഷേപം ആരംഭിക്കുമെന്നും ബി ജെ പി ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങുനി അറിയിച്ചു.