രേഖയെ കാണാതായി, അഫ്‌സലിനൊപ്പം പോയതായി പരാതി

പരിയാരം: യുവതിയേയും നാലുവയസുള്ള കുഞ്ഞിനേയും കാണാതായി.

പത്തനംതിട്ട കല്ലേലിമുക്ക് നാരങ്ങാനം കുരിച്ചിട്ടയില്‍ വീട്ടില്‍ ജയപ്രകാശിന്റെ മകള്‍ രേഖ(30)നെയും മകനേയുമാണ് ഇന്നലെ രാവിലെ 11.30 ന് കാണാതായത്.

പിലാത്തറയില്‍ പ്രാര്‍ത്ഥനക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ രേഖ പയ്യന്നൂരിലെ അഫ്‌സല്‍ എന്നയാളോടൊപ്പം പോയതായാണ് ഭര്‍ത്താവ് ജി.സുനില്‍കുമാര്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തോട്ടംകടവിലെ വാടകവീട്ടില്‍താമസിച്ചുവരികയായിരുന്നു. പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.