മൂലക്കുരു രോഗം ഭേദമായില്ല ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍: മൂലക്കുരുരോഗം ഭേദമാകാത്തതിലുള്ള മനോവിഷമത്തില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍ പുഞ്ചക്കാട്ടെ തണ്ട്രായി ജനാര്‍ദ്ദനന്‍(68) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലോടെയാണ് പുഞ്ചക്കാട് ശ്മശാനത്തിന് സമീപത്തെ ബദാം മരത്തില്‍ കാവിമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.

ഭാര്യ: ചാമുണ്ടി ചന്ദ്രമതി.

മക്കള്‍: സി.സുര്‍ജിത്ത്, സി.സുനീഷ്.

മരുമക്കള്‍: മുര്‍ഷിത(പുഞ്ചക്കാട്), ലാവണ്യ(അന്നൂര്‍).

സഹോദരങ്ങള്‍: യശോദ, കാര്‍ത്യായനി, രമ, മനോജ്.

ശവസംസ്‌ക്കാരം ഇന്ന്ഉച്ചക്ക് 12 ന്.