രാഹുല്‍ ആര്‍.നായര്‍ കണ്ണൂര്‍ ഡി.ഐ.ജി–പി.ബി.രാജീവ് റൂറല്‍ പോലീസ് മേധാവി-പോലീസില്‍ കുലുക്കന്‍ അഴിച്ചുപണി–

രാഹുല്‍ ആര്‍.നായര്‍ കണ്ണൂര്‍ ഡി.ഐ.ജി–പി.ബി.രാജീവ് റൂറല്‍ പോലീസ് മേധാവി-പോലീസില്‍ കുലുക്കന്‍ അഴിച്ചുപണി–

തിരുവനന്തപുരം: വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കുകയും ചെയ്തുകൊണ്ട് പോലീസില്‍ വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍.

തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മീഷണറും റൂറല്‍ എസ്.പിയും എത്തുന്നു എന്നതാണ് അഴിച്ചു പണിയിലെ ശ്രദ്ധേയമായ കാര്യം.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പദവി ഐജി റാങ്കിലേക്ക് ഉയര്‍ത്തിയതാണ് മറ്റൊരു നിര്‍ണായക നീക്കം.

എഡിജിപി, ഐജി റാങ്കിലേക്ക് പ്രമോഷനോട് കൂടി വിവിധ ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചിട്ടുള്ള ഉത്തരവ് പുറത്തു വന്നു.

ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെ എഡിജിപിമാരായി പ്രമോട്ട് ചെയ്തു. ട്രെയിനിംഗ് ചുമതലയുള്ള എഡിജിപിയായി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പുതിയ നിയമനം നല്‍കി. എഡിജിപി യോഗേഷ് ഗുപ്തയെ പൊലീസ് അക്കാദമി ഡയറക്ടറായി മാറ്റി നിയമിച്ചു.

ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സിലേക്ക് മാറ്റി.

ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പകരക്കാരനായി ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാവും.

ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ നിയമനം ഇനി പറയും പ്രകാരമാണ്.

ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണ്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിയമിച്ചു. ട്രാഫിക്കിന്റെ ചുമതലയും അദ്ദേഹത്തിനാവും. പി. പ്രകാശാണ് പുതിയ ദക്ഷിണമേഖല ഐജി. കെ. സേതുരാമനെ പൊലീസ് അക്കാദമിയില്‍ നിയമിച്ചു. 

. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനം ഐജി റാങ്കിലേക്ക് ഉയ!ര്‍ത്തി.

പ്രമോഷന്‍ ലഭിച്ച നിലവിലെ കമ്മീഷണര്‍ എ. വി.ജോര്‍ജ് അവിടെ തുടരും. അഞ്ച് എസ്.പിമാരെ ഡിഐജി റാങ്കിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

പ്രമോഷന്‍ ലഭിച്ച ആര്‍.നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജിയാവും. സഞ്ജയ് കുമാര്‍ ഗരുഡിന്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിയമിച്ചു.

പുട്ട വിമലാദിത്യ, അജിത ബീഗം, സതീഷ് ബിനോ എന്നിവര്‍ കേന്ദ്ര സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു.

രാഹുല്‍ ആര്‍.നായര്‍ പുതിയ കണ്ണൂര്‍ ഡി.ഐ.ജിയാവും. പി.ബി.രാജീവാണ് പുതിയ റൂറല്‍ ജില്ലാ പോലീസ് മേധാവി. നിലവിലെ റൂറല്‍ പോലീസ് മേധാവി ഡോ.നവനീത്ശര്‍മ്മയെ ടെലികോം വിഭാഗം പോലീസ് മേധാവിമായി മാറ്റി നിയമിച്ചിട്ടുണ്ട്.

എ.ഡി.ജി.പി തലം മുതല്‍ ജില്ലാ പോലീസ് മേധാവി വരെയുള്ളവരുടെ അഴിച്ചുപണിയാണ് നടത്തിയത്. ഇതിനോട് ബന്ധപ്പെട്ട് ഡി.വൈ.എസ്.പി തലത്തിലും താമസിയാതെ മാറ്റമുണ്ടാവുെമന്നാണ് സൂചന.

മറ്റ് പ്രധാന സ്ഥലംമാറ്റങ്ങള്‍ ഇവയാണ്-ഇടുക്കി ക്രൈംബ്രാഞ്ച് പോലീസ് മേധാവി വി.യു.കുര്യാക്കോസിനെ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറാക്കി.

അവിടെ നിന്നും ഐശ്വര്യ പ്രശാന്ത് ഡോഗ്രിയെ തൃശൂര് റൂറല്‍ പോലീസ് മേധാവിയാക്കി. തൃശൂര്‍ റൂറലില്‍ നിന്നും ജി.പൂങ്കുഴലിയെ കേപ്പ അസി.ഡയരക്ടറാക്കി. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയായി ഡോ.ദിവ്യ.വി.ഗോപിനാഥിനെ നിയമിച്ചു.

ആമോസ് മാമനെ കോഴിക്കോട് സിറ്രി ഡെപ്യൂട്ടി കമ്മീഷണറാക്കി. വൈഭവ് സക്‌സേനയെ കാസര്‍ഗോഡ് ദില്ലാ പോലീസ് മേധാവിയാക്കി. . ഐ.ജി ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെട്ട കെ.സേതുരാമനെ കേരളാ പോലീസ് അക്കാദമിയില്‍ നിയമിച്ചു.

കണ്ണൂര്‍ ഡി.ഐ.ജിയായി നിയമിതനായ രാഹുല്‍.ആര്‍.നായര്‍ നേരത്തെ തളിപ്പറമ്പ് എ.എസ്.പിയായും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകര സ്വദേശിയാണ്.