മദ്യപാനം മൂലമുള്ള വിഷമത്തില്‍ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ചു.
പയ്യന്നുര്‍: മദ്യപാനം മൂലമുള്ള മാനസിക വിഷമത്തില്‍ മധ്യവസ്ക്കന് വീടിന്റെ ടെറസിന് മുകളില്‍ ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയില്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍ തെരുവിലെ കരുണം വീട്ടില്‍ ജിതേഷ് കരുണാകരന്(45)ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.
സി.കരുണാകരന്റെയും(മഹാരാഷ്ട്ര)-കെ.വി പത്മിനിയുടെയും മകനാണ്.
ഭാര്യ: വിന്യ.
മകള്‍: ഭാവിക.
സഹോദരങ്ങള്‍: ജിഷ അജിത്ത് (ഡല്‍ഹി), ജീജ കരുണാകരന് (ഡല്‍ഹി).
