ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു.

കണ്ണൂര്‍: ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു.

കണിച്ചാര്‍ പഞ്ചായത്തില്‍ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കല്‍ വീട്ടില്‍ വി.ജി.ജോര്‍ജിന്റെ മകന്‍ ജിം ജോര്‍ജ്(37)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആറാട്ട് റോഡിലെ ക്വാര്‍ട്ടേഴസിന്റെ അടുക്കളയിലെ സീലിംഗിലാണ് തൂങ്ങിമരിച്ചത്.

കണ്ണൂര്‍ ഗ്രീന്‍സിലെ എച്ച്.ആര്‍.വിഭാഗം മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്-സാലി.

മക്കള്‍: ഏഞ്ചല്‍, നിയ.

സഹോദരങ്ങള്‍: ടോം ജോര്‍ജ്, ആന്‍ മേരി.

സംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പിന്നീട് നടക്കും.

ഭാര്യയുമായി നിലവിലുള്ള ചില പ്രശ്‌നങ്ങള്‍
കാരണമുള്ള മാനസിക വിഷമമാണ്ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.