ബാര്‍ ഹോട്ടലിലെ സ്റ്റോര്‍റൂമില്‍ ജീവനക്കാരന് മരിച്ച നിലയില്‍.
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താവക്കര റോഡരികിലെ സ്കൈപാലസ് ബാര്‍ ഹോട്ടലില്‍ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ധര്‍മശാല കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് സമീപത്തെ റഗിത്തിനെ(29)യാണ് ബാര്‍ ഹോട്ടലിലെ ഒന്നാം നിലയിലെ സ്റ്റോര്‍ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ തന്നെ ബാര്‍ മാനേജ്മെന്റും ജീവനക്കാരും പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ധര്‍മ്മശാലയിലെ രമേശന്-രാധ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍ :രഞ്ജിത്ത്,രമിത്ത്.
സംഭവത്തില്‍ ഇതുവരെ ബാര്‍ മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല.
റിഗില്‍ എന്നാണ് ജീവനൊടുക്കിയതെന്ന് വ്യക്തമായിട്ടില്ല.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നുള്ള തെരച്ചിലിലാണ് മൃതദേഹം കണ്ടത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പോലിസ് തീരുമാനം.
