തളിപ്പറമ്പ്: തൊഴില്‍ മേഖലയിലെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് സി.പി.എം നേതാവും കേരള ബാങ്ക് ചെയര്‍മാനുമായ പി.മോഹനന്‍ മാസ്റ്റര്‍.
തളിപ്പറമ്പ് കെ.കെ.എന്‍ പരിയാരം സ്മാരക ഹാളില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെ.എസ്.ടി.എ)കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നേരത്തെ നൂറ് ജീവനക്കാരുള്ള സ്ഥാപനം അടച്ചുപൂട്ടാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടായിരുന്നില്ല.
ഇപ്പോള്‍ അത് 300 ജീവനക്കാരുള്ള സ്ഥാപനമാക്കി മാറ്റി.
ഇതിലൂടെ 90 ശതമാനം തൊഴില്‍ശാലകളും ഉടമയുടെ താല്‍പ്പര്യമനുസരിച്ച് ജീവനക്കാര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെ അടച്ചുപൂട്ടാവുന്ന സ്ഥിതിയിലെത്തി.
ഇത്തരം അപകടകരമായ നീക്കങ്ങള്‍ നാടിനെ നന്നാക്കാനാണെ ന്നാണ് മോദി പറയുന്നത്.
ഇതേ കാര്യം പറഞ്ഞാണ് ട്രംപ് വെനസ്വേലയിലെ ഭരണാധികാരിയെ പിടിച്ചുകൊണ്ടുപോയത്.
അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും കുറേക്കൂടി ചടുലമായ നീക്കം സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.
ഈ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ജനം തള്ളിപ്പറയും.
ഓരോ സംഘടനാ പ്രവര്‍ത്തകനും ആത്മപരിശോധന നടത്തണം.
കേരളത്തില്‍ പരിഹരിക്കപ്പെടേണ്ട ചില പ്രശ്‌നങ്ങളുണ്ട്. മറ്റിടങ്ങളിലേക്ക് നോക്കിയാല്‍ കേരളത്തിന്റെ മാറ്റങ്ങള്‍ എന്തുമാത്രം വലുതാണെന്ന് മനസിലാകും അദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍ കെ.സന്തോഷ് സ്വാഗതം പറഞ്ഞു. വല്‍സന്‍ പാനോളി, ടി.കെ.എ.ഷാഫി, സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അജിത രക്തസാക്ഷി പ്രമേയവും കെ.പി.മനോജ്കുമാര്‍ അനുശോചന പ്രമേയവും അനീഷ്ലാല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.