ആയിരകണക്കിന് കുടുംബങ്ങള്‍ ബേങ്ക് ലോണുകളെടുത്ത് വീടെന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടിത്തീ പോലെ വീണ്ടും ഒരു വില വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്.
തൊഴിലാളിക്ക് കൂലി വര്‍ദ്ധിപ്പിച്ചതോ, ഇന്ധന വിലവര്‍ദ്ധനവോ ഇല്ലാതെയാണ് ഈ സമയത്ത്, തിരെഞ്ഞടുപ്പിന്റെ മറപ്പറ്റി ലാഭം കൊയ്യാനുള്ള നീക്കം നടക്കുന്നതെന്ന് രമേശന്‍ ആരോപിച്ചു.
കഴിഞ്ഞ ഒറ്റ വര്‍ഷം മുന്ന് തവണ ക്രഷര്‍ ഉത്പനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ ഗുണഭോക്തക്കള്‍ പ്രതികരിക്കാതിരുന്നത് കണ്ടാണ് ഈ പുതുവര്‍ഷത്തില്‍ തന്നെ വീണ്ടും വിലവര്‍ദ്ധിപ്പിക്കാന്‍ ഉടമകളെ പ്രേരിപ്പിച്ചത്.
8 തരം ഉല്‍പന്നങ്ങളെ വേര്‍തിരിച്ച് വര്‍ഷത്തില്‍ നിരവധി തവണ വില വര്‍ദ്ധിപ്പിച്ച് കരാറുകാരെയും, കെട്ടിട ഉടമകളെയും ബന്ദികളാക്കുന്ന ക്രഷര്‍ ഉടമകള്‍ കുറുവ സംഘങ്ങളായി മാറരുതെന്നും അടിയന്തിരമായി വര്‍ദ്ധിപ്പിച്ച വിലപിന്‍വലിക്കണമെന്നും രമേശന്‍ ചെങ്ങുനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.