നാരായണനെ പറ്റിച്ച് മോതിരം തട്ടിയ ഭാസ്‌ക്കരനെ പോലീസ് തിരയുന്നു.

തളിപ്പറമ്പ്: നാരായണനെ പറ്റിച്ച് അര പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത ഭാസ്‌ക്കരനെ പോലീസ് തിരയുന്നു.

പയ്യാവൂര്‍ കാട്ടിക്കണ്ടം വായനശാലക്ക് സമീപത്തെ കാടങ്കോട്ട് വീട്ടില്‍ നാരായണന്‍(74)നെയാണ് ഭാസ്‌ക്കരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പറ്റിച്ചത്.

ജനുവരി 7 ന് പയ്യാവൂര്‍ ബസ്റ്റാന്റിലെ കടക്ക് മുന്‍വശത്തുനിന്ന് പരിചയപ്പെട്ട ഭാസ്‌ക്കരന്‍എന്ന് പരിചയപ്പെടുത്തിയ വ്യക്തി സംസാരത്തിലൂടെ നാരായണനെ പ്രലോഭിപ്പിച്ച് തളിപ്പറമ്പിലേക്ക് കൊണ്ടുപോകുകയും ബസില്‍ വരുമ്പോള്‍ നരായണന്റെ കൈവിരലിലെ മോതിരം നോക്കി നല്ല മോതിരമാണെന്ന് പറഞ്ഞ് നോക്കാനായി വാങ്ങി തിരികെ നല്‍കി.

തളിപ്പറമ്പില്‍ എത്തിയ ശേഷം ന്യൂസ് കോര്‍ണറിന് സമീപം വെച്ച് നാരായണന്റെ കൈവിരലില്‍ ഉണ്ടായിരുന്നതുപോലുള്ള ഒരു മോതിരം എനിക്കും പണിയണമെന്നും ഇത് സ്വര്‍ണപ്പണിക്കാരനെ കാണിക്കാന്‍ തരാമോ എന്ന് ചോദിച്ച് വാങ്ങിയ ശേഷം ഇപ്പോള്‍ വരാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി പോയി തിരികെ വന്നില്ലെന്നുമാണ് പരാതി.

തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.