തളിപ്പറമ്പ്: പൂക്കോത്ത്‌തെരു തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മകര പൊങ്കാല മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി ചേറ്റൂര്‍ ഇല്ലം വിഷ്ണുനമ്പൂതിരി രാവിലെ 8 .30 ന് പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നു.
നൂറുകണക്കിന് സ്ത്രീകള്‍ പൊങ്കാല സമര്‍പ്പണത്തിന് എത്തിച്ചേര്‍ന്നിരുന്നു.
10.30 ന് പൊങ്കാല സമര്‍പ്പണം നടന്നു. അത്മീയാചാര്യന്‍ ഡോ.എം.ജി.വിനോദ് പൊങ്കാല സമര്‍പ്പണത്തിന് മേല്‍നോട്ടം വഹിച്ചു. കലശപൂജ, പൂമൂടല്‍, ഉച്ചപൂജ. പ്രസാദ വിതരണം, പ്രസാദസദ്യ എന്നിവയും നടന്നു.
സന്ധ്യക്ക് ദീപാരാധന, നിറമാല തിരുവത്താഴ എന്നിവക്ക് ശേഷം തിരുവത്താഴ പൂജയോടെ പ്രതിഷ്ഠാദിന മഹോത്സവം സമാപിക്കും.