Skip to content
തളിപ്പറമ്പ്: പെയിന്റിംഗ് ജോലിക്കിടെ ഒന്നാംനിലയില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്ക്കന് മരിച്ചു.
പടിയൂര്‍ വട്ടപ്പാറയിലെ കിഴക്കേവള്ളിക്കാട്ടില്‍ പുലിക്കാട്ടില്ആദ്യകാല വ്യാപാരി പരേതരായ മാത്യു-ഏലിയാമ്മ ദമ്പതികളുടെ മകന് കെ.എം.ജോസ്(62)ആണ് മരിച്ചത്.
ജനുവരി 27 ന് രാവിലെ 9 ന് മുയ്യം ചെപ്പിനൂലിലെ രാജേഷിന്റെ വീട്ടില്‍ പെയിന്റിംഗ് ജോലിക്കിടെയാണ് ജോസ് താഴെ വീണത്.
കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ജോസ് ഇന്ന് രാവിലെ എട്ടിനാണ് മരണപ്പെട്ടത്.
ഭാര്യ: താര.
മക്കള്‍: അഖില്‍, അമൃത.
മരുമക്കള്‍: റയന, ജിതിന്.
സഹോദരങ്ങള്‍ ഡെയിസി, ഷര്‍ളി, സണ്ണി, ഷൈബി.
ശവസംസ്ക്കാരം നാളെ ജനുവരി-മൂന്നിന് വൈകുന്നേരം നാല് മണിക്ക് മാങ്കുഴി സെന്റ് തോമസ് പള്ളിയില്‍.