തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഫിബ്രവരി 7 ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറില്‍ സ്വീകരണം നല്‍കും.
പുതുയുഗയാത്രയുടെ പ്രചരണാര്‍ത്ഥം 6 ന് വൈകു: 5 മണിക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ ആസ്ഥാനങ്ങളില്‍ യു.ഡി.എഫ് വിളംബരജാഥകള്‍ നടത്തും.
തളിപ്പറമ്പില്‍ എത്തുന്ന ജാഥാ ലീഡര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കോണ്‍ഗ്രസ് മന്ദിരത്തിന് സമീപത്തു നിന്നും നേതാക്കള്‍ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന വേദിയായ ഹാപ്പിനസ് സ്ക്വയറിലേക്ക് ആനയിക്കും.