മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 9 മുതല്‍

മൊറാഴ: മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 9 മുതല്‍ 16 വരെ നടക്കുമെന്ന് ഭാഗവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

9-ന് രാത്രി 7-ന് മൊറാഴ കൂവ്വപ്രത്ത് കാ വില്‍നിന്ന് കാഴ്ചവരവ്, തുടര്‍ന്ന് കലാപരിപാടികള്‍. രാത്രി 12-ന് പൂന്തോട്ടത്തില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മി കത്വത്തില്‍ കൊടിയേറ്റം നടക്കും.

എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികള്‍, തിരുവാതിര, നൃത്തസന്ധ്യ എന്നിവ നട ക്കും. 12-ന് 6-ന് ഇരട്ടത്തായമ്പക.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തായമ്പകയില്‍ തുടര്‍ച്ചയായി 3 വര്‍ഷം ഒന്നാംസ്ഥാനം നേടിയ ആദിത്ത് രമേശിനെ ആദരിക്കും.

15-ന് ഉച്ചകഴിഞ്ഞ് മൊറാഴ പണ്ണേരിക്കാവില്‍നിന്നു കാഴ്ചവരവ്.

രാത്രി ഗ്രാമബലിയും എതിരേല്‍പ്പും തിരുനൃത്തം, അകത്തെഴുന്നള്ളിപ്പ് എന്നിവ നടക്കും.

16-ന് രാവിലെ ആറാട്ട്, ആറാട്ട് സദ്യ എന്നിവ നടക്കും.

ക്ഷേത്ര ഉത്സവത്തിന് ഒരു കുടുംബത്തില്‍ നിന്നും ഒരു നിറമാലകഴിച്ച് കുടുംബക്ഷേമം വര്‍ദ്ധിപ്പിക്കണമെന്നും, ഉത്സവകാലത്തെ നിറമാല ഏറ്റവും പുണ്യമാണ്.

ക്ഷേത്ര കൗണ്ടറില്‍ അറിയിച്ചാല്‍ നിറമാല ബുക്ക് ചെയ്യാം.

വി.വി.മുരളീധര വാരിയര്‍, എ.വി.ഹരീഷ്, വി.വി.ഗോപിനാഥ വാരിയര്‍, എം.എന്‍.ജയകുമാര്‍, വി.വി.രാധാകൃഷ്ണ വാരിയര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.