റെയില്‍വെ പോലീസ് എ.എസ്.ഐ സുരേഷ് കക്കറക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി.

തിരുവനന്തപുരം: റെയില്‍വെ പോലീസ് എ.എസ്.ഐ സുരേഷ് കക്കറക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന്റെ (ഡി.ജി.പി) ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി.

കണ്ണൂര്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്തു വരികയാണ്.

റെയില്‍വേ പോലീസില്‍ നിരവധി കേസുകള്‍ കണ്ടെത്തുന്നതിലും യാത്രക്കിടയില്‍ കാണാതായവരെ കണ്ടെത്തുന്നതിലും, നഷ്ടപെട്ട സ്വര്‍ണം അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തുന്നതിലും കഴിവ് തെളിയിച്ചിട്ടുള്ള പോലീസുദ്യോഗസ്ഥനാണ് സുരേഷ്.

റെയില്‍വേ പോലീസില്‍ കേരളത്തില്‍ ഈ അവാര്‍ഡ് ലഭിച്ചത് ഇദ്ദേഹത്തിന് മാത്രമാണ്.

നേരത്തെ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അര്‍ഹനായിട്ടുണ്ട്.

ഡിവൈ.എസ്.പിമാരുടെ ക്രൈം സ്‌ക്വാഡില്‍ അംഗമായിരുന്നു.

നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ക്രൈംസ്‌ക്വാഡ് അംഗമെന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിരുന്നു.