ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ പത്താമത് സംസ്ഥാന കലാശ്രീ പുരസ്‌കാരം വിജയന്‍ തെരുവത്ത് ഏറ്റുവാങ്ങി.

കണ്ണൂര്‍: ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ പത്താമത് സംസ്ഥാന കലാശ്രീ പുരസ്‌കാരം സുപ്രസിദ്ധ സിനിമാതാരം രോഹിണി കവിയും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന് സമ്മാനിച്ചു.

ശിക്ഷക് സദനില്‍ നടന്ന ചടങ്ങ് മുന്‍ എംഎല്‍എ എം.പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ പി.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.

ഏഷ്യാനെറ്റ് മുന്‍ഷി ഫെയിം ബിജു ഇരിണാവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിനിമാതാരം രോഹിണി മുഖ്യാതിഥിയായിരുന്നു.

സിനിമതാരം ഉണ്ണിരാജ് ചെറുവത്തൂര്‍, ജൂറി ചെയര്‍മാന്‍ ടി.പി.സുനില്‍കുമാര്‍, സംഗീത സംവിധായകന്‍ വിനോദ് ചെറുകുന്ന് എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍വിവിധ മേഖലകളിലെ ജേതാക്കള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

വി.പി. മോഹനന്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.