ഭര്‍ത്താവിനോടുള്ള വിരോധം ഭാര്യക്ക് ചീത്തവിളി –ഉണ്ണിക്കെതിരെ കേസായി

പരിയാരം: ഭര്‍ത്താവുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ പുലയാടിമോളെ എന്ന് അശ്ലീലഭാഷയില്‍ ചീത്തവിളിച്ചതായി പരാതി.
സംഭവത്തില്‍ കടന്നപ്പള്ളിയിലെ ഉണ്ണി എന്നയാളുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.
കൈതപ്രത്തെ പടിഞ്ഞാറെ വീട്ടില്‍ പി.വി.സ്വപ്‌നയുടെ(41) പരാതിയിലാണ് കേസ്.
മാര്‍ച്ച്-22 ന് ഞായറാഴ്ച്ച രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വപ്‌നയുടെ ഭര്‍ത്താവ് പി.വി.സുനില്‍കുമാറുമാറും ഉണ്ണിയുമായി വാക്തര്‍ക്കം നടന്നിരുന്നു.
ഇതിന്റെറ പ്രതികാരമായിട്ടാണ് ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകയറി ചീത്തവിളിച്ചതെന്നാണ് പരാതി.