ബസ് ജീവനക്കാരുമായുള്ള യുവാക്കളുടെ തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയതിന് മൂന്നുപേര്‍ക്ക് മര്‍ദ്ദനം

തളിപ്പറമ്പ്: ബസ് ജീവനക്കാരുമായുള്ള യുവാക്കളുടെ തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയതിന് മൂന്നുപേര്‍ക്ക് മര്‍ദ്ദനം, നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പരിയാരം പുളിയുലിലെ കട്ടിറ്റവളപ്പില്‍ കെ.വി.മുഹമ്ദ് അഫ്‌നേജ്(20), സഹോദരന്‍ മുഹമ്മദ് അഫ്‌നാന്‍,ബന്ധുക്കളായ നബീല്‍, ഇഷല്‍ എന്നിവരെയാണ് മുസ്തഫ, ഇര്‍ഷാദ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

മാര്‍ച്ച് 21 ന് രാത്രി 8.10 നായിരുന്നു കേസിനാസ്പദമായ സംഭവം.

റോഡില്‍ നിര്‍ത്തിയിട്ട ബസ് ഡ്രൈവറോട് പ്രതികള്‍ തര്‍ക്കിക്കുന്നത് മുഹമ്മദ് അഫ്‌നേജ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിരേധത്തിന് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.