ഭാര്യയെക്കുറിച്ച് മോശമായി പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ബെഡ്‌റൂമില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ആലക്കോട്; ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ബെഡ്‌റൂമില്‍ കിടക്കുകയായിരുന്ന ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

സംഭവത്തില്‍ ആലക്കോട് പോലീസ് വെള്ളാട്ടെ റോയി മൂലക്കാട്ടില്‍ എന്നയാളുടെ പേരില്‍ കേസെടുത്തു.

വെള്ളാട് കാരാമരംതട്ടിലെ കാനാ വീട്ടില്‍ കെ.കെ.ഷിജുവിന്റെ(43)പരാതിയിലാണ് കേസ്.

മാര്‍ച്ച്  23 ന് രാത്രി 9 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഷിജുവിന്റെ ഭാര്യയെക്കുറിച്ച് റോയി മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് വാക്കത്തിയുമായി അതിക്രമിച്ചുകയറി വലത് ചെവിയുടെ പിറകില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായാണ് പരാതി.