പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: വാടകവീട്ടില്‍ വീട്ടുസാധനങ്ങള്‍ കൊണ്ടുവെക്കാനായി പോയ പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കാഞ്ഞിരങ്ങാട്ടെ അരുണ്‍, കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ പേരിലാണ് കേസ്.

ഇരുവരും സഹോദരങ്ങളാണോ എന്ന കാര്യത്തില്‍ സംശയം തോന്നിയതിനാലാണ് മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

മാര്‍ച്ച് 23 ന് രാത്രി 7.30 നായിരുന്നു സംഭവം.