തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് ആനന്ദ് മുകേഷ് അംബാനി മൂന്ന് കോടി രൂപ സംഭാവന നല്കി.
ക്ഷേത്രത്തിന്റെ ഗോപുരം ഉള്‍പ്പെടെ നവീകരിക്കുന്നതിന് 10 കോടി രൂപ നല്‍കും.
ഇതിന്റെ ആദ്യഘട്ടമായാണ് മൂന്ന് കോടി നല്‍കിയത്.
ഇന്ന് രാത്രിയിലാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.
തകര്‍ന്നുകിടക്കുന്ന ഗോപുരത്തിന്റെ പുനര്‍നിര്‍മ്മാണവും ആധുനിക പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെയും പ്രവൃത്തിക്കായുള്ള പ്രൊജക്ടും ക്ഷേത്രം അധികൃതര്‍ ആനന്ദ് അംബാനിക്ക് മുന്നില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭാവന നല്‍കിയത്.
ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിജയ് നീകകണ്ഠന് ആനന്ദ് അംബാനിക്ക് വിശദീകരിച്ച് നല്കി.
ഹോട്ടല്‍ ഹൊറൈസണില്‍ എത്തി വിശ്രമിച്ചതിനു ശേഷമാണ് ക്ഷേത്രത്തിയത്.
രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയതിനുശേഷമാണ് തളിപ്പറമ്പിലേക്ക് വന്നത്.