ഹര്‍ക്കര വേണുഗോപാല്‍ റാവു തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തളിപ്പറമ്പ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌റെഡിയുടെ ഔദ്യോഗിക ഉപദേശകനും തെലങ്കാന പി.സി.സി വൈസ് പ്രസിഡന്റുമായ ഹര്‍ക്കര വേണുഗോപാല്‍ റാവു തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

കാബിനറ്റ് മന്ത്രിയുടെ പദവിയുള്ള വേണുഗോപാല്‍ റാവു കേരളത്തില്‍ എ.ഐ.സി.സിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കൂടിയാണ്.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ ഹര്‍ക്കര വേണുഗോപാല്‍ റാവുവിനൊപ്പം ക്ഷേത്രത്തിലെത്തി ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.