കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമിന് സെന്‍ രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.
തളിപ്പറമ്പ്: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമിന് സെന്‍, ഭാര്യ ശര്‍മിള സെന്നിനോടൊപ്പം രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.
തളിപ്പറമ്പ് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് കെ.എന്‍.പ്രശാന്ത് ചീഫ് ജസ്റ്റിസിനെ അനുഗമിച്ചു.
ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, ട്രസ്റ്റി അംഗം എം.എന്‍.നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.പി.വിനയന് എന്നിവര്‍ ചേര്‍ന്ന് ചീഫ് ജസ്റ്റീസിനെ സ്വീകരിച്ചു.

