ആധ്യാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ക്ക് ശബരിമലയില്‍ ആദരവ്.
ശബരിമല: ആധ്യാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ക്ക് ശബരിമലയില്‍ ആദരവ്.

കഴിഞ്ഞ 57 വര്‍ഷക്കാലമായി മുടങ്ങാതെ ശബരിമലയിലെത്തുന്ന മണികണ്ഠന്‍നായരെ മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരിയാണ് സന്നിധാനത്തില്‍വെച്ച് ഷാളണിയിച്ച് ആദരിച്ചത്.
വടക്കേമലബാറില്‍ അയ്യപ്പസേവാസംഘത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിയ ഇദ്ദേഹം ബക്കളം നെല്ലിയോട്ട് അയ്യപ്പസേവാസംഘം ആരംഭിച്ച ഇടത്താവളത്തിന്റെ മുഖ്യസംഘാടകനായിരുന്നു.
പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രം ഭരണസമിതി ചെയര്‍മാനും അയ്യപ്പാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമാണ്.
പുണ്യംപൂങ്കാവനം പദ്ധതിയുടെ സംസ്ഥാനസമിതി അംഗവും കണ്ണൂര്‍ ജില്ലാ ചീഫ് കോ-ഓര്‍ഡിനേറ്ററുമാണ് മണികണ്ഠന്‍ നായര്‍.
പുണ്യം പൂങ്കാവനം ജില്ലാ കണ്‍വീനര്‍ സതീശന്‍ തില്ലങ്കേരി, പാലകുളങ്ങര ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍,എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
