കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ തളിപ്പറമ്പ് പോലീസ് പിടികൂടി.

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ തളിപ്പറമ്പ് പോലീസ് പിടികൂടി.

ഇന്നലെ ഉച്ചക്ക് 1.30 ന് കണ്ണപ്പിലാവ് കള്ള്ഷാപ്പിന് സമീപം വെച്ച് 70 ഗ്രാം കഞ്ചാവുമായി ജോഹിറുള്‍ ഇസ്ലാം(32)നെയും

ഉച്ചക്ക് 12.30 ന് കണ്ണപ്പിലാവ് ശ്രീകൃഷ്ണ ഫയര്‍വര്‍ക്‌സിന് സമീപംവെച്ച് കണ്ണപ്പിലാവ് അഷ്‌റഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ജബീജുല്‍ ഇസ്ലാം(25)നെ 240 ഗ്രാം കഞ്ചാവുസഹിതവുമാണ് പിടികൂടിയത്.

എസ്.ഐ പി.യദുകൃഷ്ണന്‍, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, എസ്.സി.പി.ഒ മഹേഷ്, സി.പി.ഒ പി.വി.സുരേഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പട്രോളിങ്ങിനിടെ ഇവരെ പിടികൂടിയത്.